കുടുംബശ്രീ സൗജന്യ നൈപുണ്യ വികസന പദ്ധതികൾ

Success
Success
  • 24 മേഖലകളിലായി 165 ലധികം കോഴ്സുകൾ
  • നൈപുണ്യ പരിശീലനത്തിന്റെ കാലാവധി 3 മാസം മുതൽ ഒരു വർഷം വരെയാണ്. കൂടാതെ എല്ലാ കോഴ്സുകളോടൊപ്പവും കമ്പ്യൂട്ടർ, ഇംഗ്ലീഷ്, സോഫ്ട് സ്കിൽ പരിശീലനവും ഓൺ ദി ജോബ് ട്രെയിനിംഗും നൽകി വരുന്നുണ്ട്.
  • 189 പരിശീലന സ്ഥാപനങ്ങളെ കുടുംബശ്രീ നടപടിക്രമങ്ങൾ പാലിച്ച് തിരഞ്ഞെടുത്തിട്ടുണ്ട്.
  • മുഴുവൻ കോഴ്സുകൾക്കും കാലാവധി പൂർത്തീകരിക്കുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്.
  • കുടുംബശ്രീയിലൂടെ നടത്തി വരുന്ന നൈപുണ്യ പരിശീലനങ്ങൾ പൂർണമായും സൗജന്യമാണ്.
  • രജിസ്റ്റർ ചെയ്യുന്നതിന് അവസാന തീയതി ഇല്ല.ആദ്യഘട്ടത്തിലുള്ള ബാച്ചിൽ അഡ്മിഷൻ ലഭിച്ചില്ലെങ്കിൽ പോലും അടുത്ത ഘട്ടത്തിൽ അഡ്മിഷൻ ലഭ്യമാകുന്നതാണ്.
  • 57,501 പേരാണ് പരിശീലനം നേടിയത്. ഇതിൽ പലരും ഇന്ന് വിവിധ ഭാഗങ്ങളിൽ മികച്ച നിലയിൽ ജോലി ചെയ്തു വരുന്നു.
  • 57,501 പേരുടെ നൈപുണ്യ പരിശീലനം പൂർത്തീകരിക്കുകയും ഇതിൽ 41,590 പേർക്ക് ജോലി ലഭ്യമാക്കാനും ഈ പദ്ധതിയിലൂടെ സാധ്യമായിട്ടുണ്ട്.